അയല്‍രാജ്യമായ ചൈനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടോ?, കുറച്ചുകൂടി അപ്പുറത്തേക്ക് പോയാല്‍ റഷ്യ. അവിടെ തെരഞ്ഞെടുപ്പുണ്ടോ? പാക്കിസ്ഥാനില്‍ സൈന്യം ഭരിക്കുകയും അവര്‍ക്ക് ഇഷ്ടമുളളവര്‍ക്ക് അധികാരം നല്‍കുകയുമാണ് ചെയ്യുന്നത്.
ബിജെപിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ തെളിയിച്ചു. അവരുടെ വോട്ടുകളിലുണ്ടായ ഇടിവ് തുടരും. പകുതിയോളം കളളത്തരങ്ങള്‍ തുടച്ചുനീക്കപ്പെട്ടു. ബാക്കിയുളളവയും വൈകാതെ പോകും. ഞങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടിയുളള പോരാട്ടം തുടരും.-അഖിലേഷ് യാദവ് പറഞ്ഞു
വോട്ടിംഗ് മെഷീനുകള്‍ കടത്തുന്നതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ സമാജ് വാദി പാര്‍ട്ടി അനുയായികള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ വീഡിയോയില്‍ കാണുന്നത് പരിശീലന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വോട്ടിംഗ് മെഷിനുകളാണെന്നും അവ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാറില്ലെന്നും വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
'യുപിയില്‍ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ബിജെപിയും എസ് പിയും തമ്മിലാണ് യഥാര്‍ത്ഥ മത്സരം. അവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ അവര്‍ എന്തിനുവേണ്ടി നിലകൊളളുന്നവരാണ് എന്ന് നമുക്ക് മനസിലാക്കിത്തരുന്നു.
നീതി ആയോഗ് പട്ടികയില്‍ കേരളം ഏറ്റവും മുന്നിലാണ്. കേരളം ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും മുന്നിലാണ്. തൊഴില്‍ നല്‍കുന്നതില്‍ യുപിയേക്കാളും മുന്നിലാണ്. യുപിയിലാകട്ടെ വേണ്ടത്ര തൊഴില്‍ നല്‍കാനോ ആരോഗ്യ രംഗം മെച്ചപ്പെടുത്താനോ നിക്ഷേപം കൊണ്ടുവരാനോ സർക്കാരിന് കഴിഞ്ഞിട്ടില്ല.
ഇവ അഭിപ്രായ സർവ്വേകളല്ല. കേവലം കറുപ്പടിച്ച് ഉണ്ടാക്കുന്ന സർവ്വേകളാണ്. ഏത് മയക്കുമരുന്നടിച്ച് അബോധാവസ്ഥയിലിരിക്കുമ്പോഴാണ് ഇവർ ഇത്തരം സർവ്വേകളും കണക്കുകളും കാണിക്കുന്നതെന്ന് മനസിലാവുന്നില്ല
'വളരെ നല്ല കാര്യമാണ്. നരേന്ദ്രമോദി ഒന്നോ രണ്ടോ മൂന്നോ മാസം അവിടെ താമസിക്കട്ടെ. അതാണ് അദ്ദേഹത്തിന് താമസിക്കാനുളള സ്ഥലം. ആളുകള്‍ അവരുടെ അവസാന നാളുകള്‍ അവിടെയാണ് ചിലവഴിക്കുക' എന്നായിരുന്നു അഖിലേഷ് യാദവിന്റെ മറുപടി.
'കാസ്ഗഞ്ചിലെ അല്‍ത്താഫ്, ആഗ്രയിലെ അരുണ്‍ വാല്മീകി, സുല്‍ത്താന്‍പൂരിലെ രാജേഷ് തുടങ്ങിയവരുടെ മരണം സംരക്ഷിക്കേണ്ടവര്‍ തന്നെ വിഴുങ്ങുകയാണ് എന്ന് വ്യക്തമാക്കുകയാണ്. കസ്റ്റഡിയില്‍ മരണപ്പെടുന്നവരുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശ് മുന്നിലാണ്. ബിജെപിയുടെ ഭരണത്തില്‍ ക്രമസമാധാനനില തകര്‍ന്നിരിക്കുന്നു, ഇവിടെ ആരും സുരക്ഷിതരല്ല' എന്നാണ് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തത്.